10:23am 12 November 2026
NEWS
ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബെൽജിയത്തിലേക്ക്
18/12/2025  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബെൽജിയത്തിലേക്ക്
HIGHLIGHTS

ആറോറ പ്രോജക്റ്റിന്റെ ഭാഗമായി ലൂർദ്ദാശുപത്രിയിൽ സൗജന്യമായി ഡച്ച് ഭാഷാ പരിശീലനം നടത്തിയ നഴ്സുമാർക്ക് ബെൽജിയത്തിലേക്കുള്ള പാസ്പോർട്ടും വിസയും നൽകുന്ന ചടങ്ങിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ് സെക്വീര, ജില്ലാ ലേബർ ഓഫീസർ ശ്രീ ജോവിൻ എം, ഒഡെപെക് പ്രതിനിധി സ്വപ്ന അനിൽദാസ് , അന്ന സിജി ജോർജ് എന്നിവർ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളോടും അധ്യാപകരോടും ഒപ്പം.

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‌സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളം ലൂർദ് ആശുപത്രിയും ചേർന്ന്  ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി നടപ്പിലാക്കുന്ന  'അറോറ' പദ്ധതിയുടെ  5-മത്തെ ബാച്ചിൽ 73 നഴ്‌സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ജനുവരി 13ാം തീയതി ബെൽജിയത്തിലേക്ക് തിരിക്കും.  അതോടു അനുബന്ധിച്ചു നടത്തിയ യാത്രയയപ്പ് ചടങ്ങ് ജില്ലാ ലേബർ ഓഫീസർ ശ്രീ ജോവിൻ എം ഉദ്ഘാടനം ചെയ്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 73 നേഴ്സുമാർക്കുള്ള പാസ്പോർട്ടും വിസയും അദ്ദേഹം  ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.  ഒഡെപെക് റിക്രൂട്ട്മെൻ്റ് ഹെഡ് ശ്രീമതി സ്വപ്ന അനിൽദാസ്  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  അറോറ പ്രോജക്ട് മാനേജർ ശ്രീ. ജോൺ ബാപ്റ്റിസ്റ്റ് ബെൽജിയത്തിൽ നിന്ന് ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാദർ ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി എച്ച്. ആർ മനേജറും അറോറ പ്രോജക്ട് മാനേജറുമായ ശ്രീമതി അന്ന സിജി ജോർജ്, ബെൽജിയത്തിൽ നിന്ന് പരിശീലനത്തിന് നേതൃത്വം കൊടുത്ത ശ്രീമതി ക്രിസ്റ്റ ഡി ബാർ ബെൻ്റർ എന്നിവർ സംസാരിച്ചു.

ഈ പദ്ധതിയിൽ യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപൻ്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ബെൽജിയത്തിൽ ജോലി പ്രവേശിക്കാൻ കഴിയും. ഇതിനായി ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം ലൂർദ് ആശുപത്രിയിൽ  സൗജന്യമായി  സ്റ്റൈപൻ്റോടെ നല്‌കും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img