07:47am 27 August 2026
NEWS
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
28/06/2025  06:27 AM IST
nila
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ട്രെയിനി നഴ്സാണ് കൊല്ലപ്പെട്ട യുവതി. 

ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെയാണ് കത്തിയുമായി എത്തിയ യുവാവ് നഴ്സിന്റെ കഴുത്തറുത്തത്. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img