08:25am 18 August 2026
NEWS
സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
14/08/2026  06:18 AM IST
nila
സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബു (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന അലീനയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തലശ്ശേരിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി ഇതേ ഹോസ്റ്റലിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് സഹതാമസക്കാർ പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് സംശയം തോന്നിയതോടെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് അലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതശരീരം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയിൽ നാലുവർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img