NEWS
ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു
01/05/2026 08:36 PM IST
nila

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോളാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
ഒരു മാസം മുമ്പാണ് ആര്യക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്. വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസങ്ങൾക്ക് മുമ്പാണ് ആര്യ നാട്ടിലെത്തിയത്. രോഗലക്ഷണം കണ്ടയുടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










