NEWS
ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി; സഭയുടെ ആശുപത്രിയിലെ മുൻ ജീവനക്കാരൻ പീഡിപ്പിച്ചത് നിരവധി തവണ; ഫോണിൽ അശ്ലീല സന്ദേശവുമയച്ചു; അറസ്റ്റ്
25/01/2026 06:51 AM IST
nila

കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി. സംഭവത്തിൽ ആശുപത്രി മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനാണ് അറസ്റ്റിലായ ബാബു തോമസ്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്. കന്യാസ്ത്രീകൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ ബാബു തോമസിന്റെ പീഡനത്തിന് ഇരകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











