08:00pm 13 November 2025
NEWS
നുമെറോസ് എൻ ഫസ്റ്റ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ
13/11/2025  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നുമെറോസ് എൻ ഫസ്റ്റ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു.64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കൾക്കു വേരിയൻറുകൾ വ്യത്യാസമില്ലാതെ പ്രാരംഭ വിലയിൽ എൻ ഫസ്റ്റ്  സ്വന്തമാക്കാം.  ഇറ്റാലിയൻ ഡിസൈൻ ഹൗസായ വീ ലാബ്സിൻറെ സഹകരണത്തോടെ രൂപകൽപ്പന ചെയ്ത ഈ വാഹനത്തിൽ, ‘മേക്ക് ഇൻ ഇന്ത്യ’ എഞ്ചിനീയറിംഗ് മികവിനൊപ്പം ആഗോള ഡിസൈൻ ശൈലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട എൻ - ഫസ്റ്റിയൻറെ 5 വേരിയൻറുകളും ട്രാഫിക് റെഡ്, പ്യൂർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ലഭിക്കും. മികച്ച വേരിയന്റായ 3 കെഡബ്ലിയുഎച്ച് ഐ-മാക്സ്+ മോഡൽ 109, 2.5കെഡബ്ലിയുഎച്ച് മാക്സ്, ഐ-മാക്സ് മോഡലുകൾ ലിക്വിഡ് ഇമ്മർഷൻ കൂൾഡ് ലിഥിയം-അയൺ ബാറ്ററികളോടുകൂടി 91 കിലോമീറ്റർവരെയും സഞ്ചാരദൂരം വാഗ്ദാനം ചെയ്യുന്നു. 2.5 കെഡബ്ലിയുഎച്ച് മോഡലിന് ഏകദേശം 5–6 മണിക്കൂറും, 3.0 കെഡബ്ലിയുഎച്ച് മോഡലിന് 7–8 മണിക്കൂറും 100 % ചാർജിങിന് ആവശ്യമാണ്. 16 ഇഞ്ച് വലിപ്പമുള്ള വീലുകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ സ്കൂട്ടറുകളെക്കാൾ മികച്ച സ്ഥിരതയും നിയന്ത്രണ ശേഷിയും ലഭിക്കുന്നു.ദീർഘകാലം നിലനിൽക്കുന്ന പ്ലാറ്റ് ഫോം 109 കിലോമീറ്റർ എന്ന സർട്ടിഫൈഡ് ഐഡിസി റേഞ്ച് ഉറപ്പാക്കുന്നു, മോഷണം/വാഹനം വലിച്ചുകൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ഉടനടി അലർട്ട് നൽകുന്ന ഡിറ്റക്ഷൻ സംവിധാനം, റിമോട്ട് ലോക്കിംഗ്, ജിയോ-ഫെൻസിംഗ്, അഡ്വാൻസ്ഡ് തർമൽ മാനേജ്മെന്റ് സിസ്റ്റം, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റൈഡ് ഇൻസൈറ്റ്സ് എന്നിവ ഉൾപ്പെടെ. വാഹനത്തിൻറെ ഐഒടി പ്ലാറ്റ്ഫോമും ആപ്പ് തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.numerosmotors.com-ൽ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ, കൊച്ചി, തൃശൂർ എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ഡീലർഷിപ് നെറ്റ് വർക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു സാധാരണ വാഹനം മാത്രമല്ലെന്നും സാക്ഷാത്കരി ച്ചോരു വീക്ഷണവും നഗരഗതാഗതത്തിൽ പുതുമയും ആകർഷകമായൊരു സാക്ഷ്യപത്രവും കൂടിയാണെന്ന് നുമെറോസ് മോട്ടോഴ്സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രേയസ് ശിബുലാൽ പറഞ്ഞു. വളർന്ന് വരുന്ന നഗര യുവജന വിഭാഗത്തിനായി, പ്രത്യേകിച്ച് വിപണിയുടെ ഭാവിയെ നിർണ്ണയിച്ചു കൊണ്ടിരിക്കുന്ന വനിതകൾക്കായി, ‘എൻ - ഫസ്റ്റ്’ ഏറ്റവും വിശ്വാസ്യതയുള്ളതും എളുപ്പത്തിൽ ലഭ്യമായതുമായ ഈ ഇ.വി ഒരു പരിഹാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img