10:42pm 05 November 2026
NEWS
ഓട്ടോ ഡ്രൈവറുടെ ആയിരം കിലോയുള്ള പോത്തിനെ മുന്നൂറ് രൂപക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി

19/01/2025  07:13 AM IST
nila
ഓട്ടോ ഡ്രൈവറുടെ ആയിരം കിലോയുള്ള പോത്തിനെ മുന്നൂറ് രൂപക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോയുള്ള പോത്തിനെ വെറും മുന്നൂറ് രൂപക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി. ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സിദ്ധിഖ് വളർത്തിയ പോത്തിനെയാണ് ചായക്കട തൊഴിലാളി നുജുമുദ്ദീന് വെറും മുന്നൂറ് രൂപ മുടക്കിയപ്പോൾ സ്വന്തമായത്. പോത്തിനെ വിൽക്കാനായി 300 രൂപ വിലയുള്ള കൂപ്പൺ വിൽക്കുകയെന്ന വ്യത്യസ്ഥ നിലപാട് സിദ്ധിഖ് സ്വീകരിച്ചതോടെയാണ് പോത്ത് നിജുമുദ്ദീന് നിസ്സാര വിലക്ക് ലഭിച്ചത്. 

 മൂന്നര വർഷം മുൻപാണ് 400 കിലോഗ്രാം തൂക്കമുള്ള പോത്തിനെ സിദ്ധിക്ക് അൻപതിനായിരം രൂപയ്ക്ക് വാങ്ങിയത്. വളർത്തി 1000 കിലോഗ്രാം ഭാരമാക്കിയ ശേഷം വിൽക്കാനായി വ്യത്യസ്ത മാർ​ഗം സ്വീകരിക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലധികം നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായമായി നൽകുവാൻ തീരുമാനിച്ചതോടെ പോത്തു കഥ ഓച്ചിറയിലെ വലിയ വിശേഷമായി. ചായക്കട തൊഴിലാളി നുജുമുദ്ദീനാണ് നറുക്ക് വീണത്. 

ഉത്സവ ഭരിതമായ ചടങ്ങ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഗ്രാമപഞ്ചായത്ത് അംഗം അജ്മൽ, അയ്യാണിക്കൽ മജീദ് മെഹർഖാൻ ചേന്നല്ലൂർ ബിജു മുഹമ്മദ്, ജുനൈദ്, ബി.എസ് .ഐഷാ സലാം വിനോദ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img