01:35am 11 November 2026
NEWS
ആഗോള അയ്യപ്പ സംഗമം: സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമെന്ന് എൻഎസ്എസ്
29/08/2025  04:08 PM IST
nila
  ആഗോള അയ്യപ്പ സംഗമം: സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമെന്ന് എൻഎസ്എസ്

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന  ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസിന്റെ പിന്തുണ. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ട് പോകുകയെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈ.പ്രസിഡന്റ് എൻ.സംഗീത് കുമാർ വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി വലിയ തർക്കത്തിലായിരുന്ന എൻഎസ്എസിന്റെ പിന്തുണ സർക്കാരിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 

നായർ സർവീസ് സൊസൈറ്റിക്ക് സർക്കാരിൽ പൂർണവിശ്വാസമാണെന്നായിരുന്നു എൻ.സംഗീത് കുമാറിന്റെ പ്രതികരണം. അത് നിലനിർത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും തങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള വേദിയായും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img