NEWS
എൻ. എസ്. എസ് പ്രതിഷേധ സംഗമം
01/10/2025 09:24 AM IST
nila

ചെങ്ങന്നൂർ, ചെറിയനാട് 1075 മാമ്പ്രശ്ശേരി കാർത്തികേയ വിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രതിഷേധ സംഗമം
നടത്തി.എൻ. എസ്. എസ് ജനറൽ സെക്രട്ടറി
സുകുമാരൻ നായർ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ച നിലപാടിനെതിരെ അയ്യപ്പ നാമജപ മുഖരിതമായ അന്തരീക്ഷത്തി ലായിരുന്നു പ്രതിഷേധ സംഗമം. പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡന്റ്
പി. വി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി
വിജയകുമാരൻ നായർ പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു. ഏകകണ്ഠമായി പാസ്സാക്കി.
കരയോഗം വൈസ് പ്രസിഡന്റ്
എം. ആർ. രാധാകൃഷ്ണ പിള്ള
കരയോഗ അംഗങ്ങളായ
കെ. ശശീന്ദ്രൻ പിള്ള,
രഘു. പി. നായർ,
ബാബു. പി. വി. എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











