NEWS
എൻ.എസ്.എസ്. കരയോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
20/05/2026 07:38 PM IST
NILA

ചെറിയനാട്: മാമ്പ്ര പടിഞ്ഞാറ് 2840 ആം നമ്പർ പത്മനാഭവിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എം.ജി.അശോക് കുമാർ വരണാധികാരി ആയിരുന്നു. ഭാരവാഹികൾ ആയി അഡ്വ.ദിലീപ് ചെറിയനാട് (പ്രസിഡന്റ്), കൃഷ്ണ കുറുപ്പ് (വൈസ് പ്രസിഡന്റ്), എം.എൻ.ശിവൻ പിള്ള (സെക്രട്ടറി), മനോഹരൻ പിള്ള കെ.വി.(ജോയിന്റ് സെക്രട്ടറി), ടി.വിജയൻ പിള്ള (ട്രഷറര്‍). അഡ്വ.ദിലീപ് ചെറിയനാട്, ടി.വിജയൻ പിള്ള (താലൂക്ക് യൂണിയൻ പ്രതിനിധികൾ), കെ.ആർ.നാരായണപണിക്കർ (ഇലക്ട്രെറൽ മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











