04:56pm 07 November 2026
NEWS

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

18/09/2026  03:43 PM IST
nila
 എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കാറപകടത്തിൽ നിസാര പരിക്ക്. പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.

പെരുമ്പുളിക്കലിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരുവശം തകർന്നു.

അപകടത്തിൽ മൂക്കിന് നിസാര പരിക്കേറ്റ ജി. സുകുമാരൻ നായരെ ഉടൻ തന്നെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് വ്യക്തമായതോടെ അദ്ദേഹം യാത്ര തുടരുകയായിരുന്നു.

കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img