
കൊല്ലം: സാങ്കേതിക മുന്നേറ്റത്തിൽ വിരൽത്തുമ്പിലാണ് ലോകമെങ്കിലും സമൂഹത്തിൽ തിരിച്ചറിവ് എന്നത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് എൻ എസ് എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ് സുജാത അഭിപ്രായപ്പെട്ടു. യുവത മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നു. കൊലപാതക വാസന വർദ്ധിക്കുന്നു. ഇതിനെ ചെറുക്കാൻ ശക്തമായ നിയമ നടപടികൾ ഒരു പരിധി വരെ സഹായകരമാണെങ്കിലും ദീർഘകാല പരിഹാരം കുടുംബങ്ങളിൽ നിന്നാണ് തുടങ്ങേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. കൊല്ലം താലൂക്ക് യൂണിയൻ്റെ കൊല്ലം- കിളികൊല്ലൂർ - ഇരവിപുരം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സുജാത
ഒരു കുട്ടിയുടെ മസ്തിഷ്ക വളർച്ച അവൻ്റെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല കുടുംബാന്തരീക്ഷം ഉണ്ടെങ്കിലേ അവന് ആരോഗ്യമുള്ള മനസും ആരോഗ്യകരമായ ചിന്തയും ഉറവെടുക്കുകയുള്ളൂ. പരസ്പര ബഹുമാനവും ബന്ധങ്ങളിൽ ജനാധിപത്യ ബോധവും സ്ത്രീപുരുഷ തുല്യതയും അനിവാര്യമാന്നെന്നും അവർ അഭിപ്രായപ്പെട്ടു.











