
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് ക്യാമ്പ് ഉത്ഘാടനം മാവേലിക്കര രൂപതാധ്യക്ഷൻ ഡോ മാത്യൂസ് മാർ പോളിക്കാർപസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായി കാണുന്നു എന്നും അത് തുടച്ചു നീക്കുന്നതിൽ എൻ എസ് എസിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത്,എസ് എൻ ട്രസ്റ്റ് പി ടി എ പ്രസിഡന്റ് ബിജു എസ് അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവേൽ ,എസ് എൻ ട്രസ്റ്റ് പ്രിൻസിപ്പൽ ജയൻ യു ,പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, റീബ ചെറിയാൻ,ചാക്കോ പണിക്കർ, വോളണ്ടിയർ ലീഡർ ശ്രീഹരി എച്ച്, മെർലിൻ മറിയം വർഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്നു വിവിധ ദിവസങ്ങളിൽ പ്രകൃതി വിഭവങ്ങളിലെ മൂല്യ വർദ്ധിത പരിശീലനം ,ഉണർവ്,സമൂഹജാഗ്രത ജ്യോതി,ഗ്രാമസ്വരാജ്, ഡിജിറ്റൽ കൂട്ടുകാർ, ഗ്രാമപഥം, കരുതൽ കവചം,വേരുകൾ തേടി തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിനു മാറ്റ് കൂട്ടും.ക്യാമ്പ് 2026 ജനുവരി ഒന്നിന് സമാപിക്കും.











