11:47am 11 November 2026
NEWS
ചർച്ചയ്ക്കായി ബിജെപി, കോൺഗ്രസ് നേതാക്കൾ ഇങ്ങോട്ട് വരേണ്ടെന്ന് ജി സുകുമാരൻ നായർ
28/09/2025  09:51 AM IST
nila
ചർച്ചയ്ക്കായി ബിജെപി, കോൺഗ്രസ് നേതാക്കൾ ഇങ്ങോട്ട് വരേണ്ടെന്ന് ജി സുകുമാരൻ നായർ

സംസ്ഥാന സർക്കാരിനോട് അടുക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എൻഎസ്എസ് പ്രതിനിധി സഭയുടെ പൂർണ പിന്തുണ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോ​ഗത്തിൽ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സമുദായ നേതൃത്വം സ്വീകരിച്ച നിലപാടിന് പിന്നിലെ വസ്തുതകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അക്കമിട്ട് പറഞ്ഞു. വിശ്വാസസംരക്ഷണത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തൃപ്തികരമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. തുടർന്നാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പ്രതിനിധിസഭയെ അറിയിച്ചു.

എൻഎസ്എസിന്റെ നിലപാടിനെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയപരമായി മുതലടുപ്പുനടത്താൻ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും സുകുമാരൻനായർ പറഞ്ഞു.  വിശ്വാസസംരക്ഷണ വിഷയത്തിൽ ഞാൻ ആരെയും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ഇക്കാര്യം പറയാൻ ബിജെപി കോൺഗ്രസ് നേതാക്കൾ ഇങ്ങോട്ട് വരേണ്ട. വേറെ കാര്യങ്ങൾക്കായി വേണമെങ്കിൽ വരാം. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ കൂടെയും സംഘടനയില്ല. എൻഎസ്എസിന്റെ സമദൂരനിലപാടിൽ ഒരുശരിദൂരമുണ്ട്. അതാണ് വിശ്വാസസംരക്ഷണവിഷയത്തിൽ ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img