
ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൻ്റെ ഉദ്ഘാടനം
നായകസഭ അംഗവും നായർ സർവീസ് സൊസൈറ്റി താലൂക്ക് യുണിയൻ പ്രസിഡൻ്റുമായ പി എൻ സുകുമാര പണിക്കർ നിർവ്വഹിച്ചു.
പ്രസിഡൻ്റ് അജി ആർ നായർ അധ്യക്ഷത വഹിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫേർമേഷൻ ടെക്നോളജി കോഴിക്കോട് നിന്നും പരിതസ്ഥിതി എൻഞ്ചിനിയറിങ്ങിൽ പി എച്ച് ഡി കരസ്ഥമാക്കിയ ആക്കൽ ലക്ഷമി അശോകിനെയും, മന്നം പുരസ്ക്കാരം നേടിയ
250 ൽപ്പരം കുട്ടികളെയും, 36 വർഷക്കാലമായി അക്ഷരമുറ്റം ഒരുക്കി ആദ്യാക്ഷരം പകർന്ന് നൽകിയ കുട്ടികൾക്ക് അമ്മയും, ടീച്ചറുമായിരുന്ന ഉമയാറ്റുകര കണ്ടൻകരേത്ത് പ്രസന്ന ടീച്ചറിന് വനിത നിധി പുരാസ്ക്കാരവും നൽകി ആദരിച്ചു
സെക്രട്ടറി പി എം ജയകുമാർ, രാധാകൃഷ്ണ പിള്ള , ഗണേഷ് നന്ദനം, അജിത്ത് കുമാർ
വനിതാ സമാജം പ്രസിഡൻ്റ് പുഷ്പ ഗണേഷ്, ശോഭാ രാജൻ എന്നിവർ പ്രസംഗിച്ചു











