01:22pm 11 November 2026
NEWS
മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി എന്‍എസ്ഇ ടാറ്റ മെമ്മോറിയല്‍ ആശുപത്രി സഹകരണം
06/10/2025  05:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി എന്‍എസ്ഇ ടാറ്റ മെമ്മോറിയല്‍ ആശുപത്രി സഹകരണം

കൊച്ചി: നവി മുംബൈയില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിനൊപ്പം 60 കിടക്കകളുള്ള ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററും ഉള്‍പ്പെടുന്ന കാന്‍സര്‍ ആശുപത്രി പദ്ധതിക്കായി  നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ(എന്‍എസ്ഇ) തറക്കല്ലിട്ടു. സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി ടാറ്റ മെമ്മോറിയല്‍ സെന്ററുമായി ചേര്‍ന്നാണ് ഈ സംരംഭം. പ്രതിവര്‍ഷം ഏകദേശം 1.3 ലക്ഷം  രോഗികള്‍ക്ക് സേവനം നല്‍കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 600-ലധികം ബോണ്‍മാരോട്രാന്‍സ്പ്ലാന്റ് നടത്താനുള്ള ശേഷി ഇതിനുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 380 കോടി രൂപ ചെലവുവരുന്ന പദ്ധതി 2027 ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. ചരിത്രപരമായ ഈ സംരംഭത്തില്‍ ടാറ്റ മെമ്മോറിയല്‍ സെന്ററുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img