NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എത്ര, യുഡിഎഫിന് എത്ര? സീറ്റ് നില പ്രവചിച്ച് എൻ എസ് മാധവൻ
08/04/2026 01:20 PM IST
nila

തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കവെ വരുന്ന അഞ്ചു വർഷം ആരാകും ഭരിക്കുക എന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫും യുഡിഎഫും എത്ര സീറ്റുകൾ നേടുമെന്നാണ് മാധവൻ പ്രവചിച്ചിരിക്കുന്നത്. എൻഡിഎ പരമാവധി മൂന്നു സീറ്റുകൾ വരെ നേടുമെന്നും മാധവൻ പ്രവചിക്കുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് എൻ എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എൻഎസ് മാധവൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 75 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് എൻ എസ് മാധവൻ പ്രവചിക്കുന്നത്. യുഡിഎഫ് 65 സീറ്റുകൾ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











