11:58pm 12 November 2026
NEWS
എൻ.ആർ.ഐ ദേശീയ കൗൺസിൽ - പെൻഷൻ ഹോൾഡേഴ്സ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ
ഫെബ്രു. 14 ന്

14/02/2026  10:31 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എൻ.ആർ.ഐ ദേശീയ കൗൺസിൽ - പെൻഷൻ ഹോൾഡേഴ്സ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഫെബ്രു. 14 ന്


പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻ
കൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കൗൺസിലിന്റേയും
തെരഞ്ഞെടുപ്പുകൾ ഫെബ്രുവരി 14-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന പ്രവർത്തക യോഗം
കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കൗൺസിൽ ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം
ചെയ്യും. എൻ.ആർ.ഐ കൗൺസിൽ ഒമാൻ ചാപ്റ്റർ ചെയർമാൻ അബാബിൽ റാഫി, യു. എസ്. എ. ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ബാബു ജോസ് (അമേരിക്ക) എന്നിവർ  പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദേശീയ (സെൻട്രൽ ) ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പത്ര- സാമൂഹ്യ പ്രവർത്തകൻ കെ.എം. നാസർ കൊച്ചി ( ചന്ദ്രിക ) തെരഞ്ഞെടുപ്പു വരണാധികാരിയായി സെൻട്രൽ കമ്മിറ്റി നിയോഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img