
മകളും മരുമകനും ചേർന്ന് വീട്ടിൽ നിന്നും തല്ലിപുറത്താക്കിയെന്ന പരാതിയുമായി പ്രവാസിയും ഭാര്യയും. ആലുവ മാറമ്പള്ളി മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് മകൾക്കും മരുമകനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകാൻ അബുബക്കറിന്റെ മകളോടും ഭർത്താവിനോടും തടിയിറ്റപറമ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
18 വർഷത്തോളമായി വിദേശത്തായിരുന്നു അബൂബക്കർ. ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹം സൗജത്തിനെ വിവാഹം കഴിച്ചത്. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി.
വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് തന്നെയും ഭാര്യയേയും മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് അബുബക്കർ പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയിലാണ്.











