ലവരുടെ പോക്കറ്റിൽ എത്തണം !

ഫലത്തിൽ ഇതിലൂടെ ഫാസ്റ്റ് ടാഗുകൾ കൂടുതലായി വിറ്റഴിക്കുന്ന ന്യൂജെൻ ബാങ്കുകൾക്ക് നല്ലൊരുവിഹിതം സര്‍ പ്ലസ് മണി ലഭിക്കും
ന്യൂഡെൽഹി : നാഷണൽ പേയ്മെന്റ് കോര്‍പറേഷനെ (എൻ.പി.സി.) മുന്നിൽ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത് സ്വകാര്യബാങ്കുകൾക്ക് കാശടിക്കാനുള്ള തന്ത്രമാണോ? ചോദ്യം ശക്തമാവുകയാണ്. ഇന്ന് പുലര്‍ച്ചെ 12.00 മുതൽ രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിബന്ധകൾ നിലവിൽ വന്നിരിക്കുകയാണ്. അതിൽ പ്രധാനം ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് നേരത്തേ തന്നെ കരുതിവെയ്ക്കണം എന്നതാണ്. എല്ലാ വാഹനങ്ങളിലും ഇപ്പോൾ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണ്. എന്നാൽ എല്ലാവരും ദീര്‍ഘദൂര യാത്രകൾ നടത്താറില്ല എന്നതുകൊണ്ട് പലരും ഇതുപയോഗിക്കാറില്ല. എന്നാൽ ഇത്തരം ഫാസ്റ്റ് ടാഗ് അക്കൗണ്ടുകൾ എപ്പോഴും നല്ലതുക നീക്കിയിരിപ്പോടെ മെയിന്റൈൻ ചെയ്യണം എന്നതാണ് എൻ.പി.സിയുടെ പുതിയ നിലപാട്. ഫലത്തിൽ ഇതിലൂടെ ഫാസ്റ്റ് ടാഗുകൾ കൂടുതലായി വിറ്റഴിക്കുന്ന ന്യൂജെൻ ബാങ്കുകൾക്ക് നല്ലൊരുവിഹിതം സര്‍ പ്ലസ് മണി ലഭിക്കും. പലരും റീച്ചാര്‍ജ്ജ് ചെയ്യുന്ന തുക ആയുഷ്കാലം ഉപയോഗിക്കാറില്ല. അങ്ങിനെ വരുമ്പോൾ അത് ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയായി തന്നെ മാറും, ഇതിന് പിന്നിൽ വൻകിട കളികൾ നടക്കുന്നുണ്ട് എന്നതാണ് പ്രധാന ആക്ഷേപം.
പുതിയ വ്യവസ്ഥകൾ ഇപ്രകാരം –
1 വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താനാകില്ല. ബാലൻസ് ഇല്ലാതിരിക്കുക, കെ.വൈ.സി. പൂർത്തിയാകാത്ത സാഹചര്യങ്ങൾ, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റർ നമ്പറും തമ്മിൽ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
2 ടോൾ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീച്ചാർജ് ചെയ്യാൻ സാധിക്കില്ല.
3 ഫാസ്റ്റ് ടാഗ് സ്‌കാൻ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
4 ടോൾപ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാർജ് ചെയ്താൽ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.
5 നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് സാധാരണ ടോൾ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
Photo Courtesy - Google











