10:34pm 25 June 2026
NEWS
ചെറിയനാട്ട് അഞ്ചോളം വീടുകളിലും, ചായക്കടയിലും കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
24/06/2026  07:05 PM IST
nila
ചെറിയനാട്ട് അഞ്ചോളം വീടുകളിലും, ചായക്കടയിലും കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ചെങ്ങന്നൂര്‍: ചെറിയനാട്ട്അഞ്ചോളം വീടുകളിലും, ചായക്കടയിലും കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് ജൂബിലി ഭവനത്തില്‍ ബിജു സെബാസ്റ്റ്യനെയാണ്‌( 56 )
ചെങ്ങന്നൂര്‍ പോലീസിന്റെ
പ്രത്യേക അന്വേഷണ സംഘം വർക്കലയിൽനിന്ന് പിടികൂടിയത്. ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 
 മോഷ്ടാവ് കവര്‍ന്ന ഒരു ബൈക്ക്  ചങ്ങനാശ്ശേരിയില്‍ നിന്നും ഒരു ബൈക്ക് വർക്കലയിൽ പ്രതി ഓടിച്ചു കൊണ്ടുപോകും വഴിയാണ് പോലീസ് കണ്ടെടുത്തത്.

കഴിഞ്ഞ 10ന് രാത്രി 10.30നും 12.30നും മധ്യേ ചെറിയനാട് 15-ാം വാര്‍ഡ് അത്തിമണ്‍ചേരി ഭാഗത്താണ് മോഷണ പരമ്പര അരങ്ങേറിയത്. കണ്ണങ്ങാട്ടില്‍ ചന്ദ്രന്‍, കെട്ടിട നിര്‍മാണ കരാറുകാരന്‍ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളിതെക്കേതില്‍ സോമനാഥക്കുറുപ്പ്, സോമന്‍പിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് ഇയാള്‍ ഒന്നിനുപിറകെ ഒന്നായി കയറിയത്. 
ചന്ദ്രന്റെ വീട്ടില്‍ നിന്ന് ബൈക്കും കുടയും, കരാറുകാരന്‍ തോമസിന്റെ വാടകവീട്ടിലെ തൊഴിലാളികളുടെ ബാഗില്‍ നിന്ന് 5000 രൂപയും കാല്‍പവന്റെ സ്വര്‍ണമോതിരവും, സുമേഷിന്റെ വീട്ടില്‍ നിന്ന് മഴക്കോട്ടും ഇയാള്‍ അപഹരിച്ചു. മറ്റ് രണ്ടു വീടുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മുഖം തുണികൊണ്ട് മറച്ച്, അടിവസ്ത്രം മാത്രം ധരിച്ചും നഗ്നനായുമാണ് മോഷ്ടാവ് വീടുകളില്‍ എത്തിയത്. 
വീടുകളിലെ മോഷണത്തിന് ശേഷം മാമ്പള്ളിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന കടയിക്കാട് കല്ലുപറമ്പില്‍ കെ.ബി. സത്യന്റെ ചായക്കടയിലും പ്രതി കവര്‍ച്ച നടത്തി. ഇവിടെ നിന്ന് 3000 രൂപയാണ് കവര്‍ന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img