09:11am 10 November 2026
NEWS
പെരിയാറിലെ മത്സ്യകുരുതി നഷ്ടപരിഹാരം നൽകാത്തത് ജനവഞ്ചന:- ബിജെപി
08/07/2025  03:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പെരിയാറിലെ മത്സ്യകുരുതി നഷ്ടപരിഹാരം നൽകാത്തത് ജനവഞ്ചന:- ബിജെപി

വൈപ്പിൻ:- വിഷജലം ഒഴുക്കിയത് മൂലം സർവ്വവും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  വൈപ്പിൻ ഫിഷറീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. 

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു ധർണ്ണ  ഉദ്ഘാടനം ചെയ്തു.
എലൂർ ഉദ്യോഗമണ്ഡലം ഭാഗത്ത് പ്രവർത്തിക്കുന്ന  വൻകിട കമ്പനികൾ ഒഴുക്കുന്ന വിഷജലം പെരിയാറിനെ നശിപ്പിക്കുകയാണ്. അറപത് ലക്ഷം ആളുകളുടെ കുടിവെള്ള സ്രോതസ്സായിട്ടുള്ള പെരിയാറിലേക്ക് നിർബാധം  വിഷജലം ഒഴുകുകയാണ്. പിഴല, കടമക്കുടി, വരാപ്പുഴ,,വൈപ്പിൻ പ്രദേശങ്ങളിലെ നൂറ് കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമായിട്ടുള്ള ചെമ്മീൻ കെട്ടുകളിലേക്കും, പുഴകളിലേക്കും ഈ വിഷജലം ഒഴുകിയെത്തുകയാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് മത്സ്യബന്ധനത്തിന് പോലും സാധ്യമല്ലാത്ത രീതിയൽ വിഷജലം ഒഴുകിയെത്തിയതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. പല മത്സ്യ തൊഴിലാളികളും സ്വന്തം കിടപ്പാടം പണയം വെച്ചാണ് കൂട് കൃഷിയും, ചെമ്മീൻ കെട്ടും നടത്തുന്നത്.കമ്പനികളിലെ വിഷജലം മൂലം എല്ലാം നഷ്ടപ്പെട്ടവരാണ് മത്സ്യതൊഴിലാളികൾ.ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. മത്സ്യ തൊഴിലാളികളെ സഹായിക്കാത്ത സർക്കാർ നിലപാട് വലിയ ജനവഞ്ചനയാണെന്നും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. 
മണ്ഡലം പ്രസിഡന്റ്
 എ എസ് ഷിനോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ബിജെപി സംസ്ഥാന കമ്മിറ്റിയംഗം വി കെ സുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ സജികുമാർ, ജില്ലാ കമിറ്റിയംഗം കെ ആർ കൈലാസൻ, മണ്ഡലം നേതാക്കളായ മഹേഷ് എ എം, ഉണ്ണികൃഷണൻ കെ കെ, പി എൻ സന്തോഷ്, ടി ജി ഗണേശൻ, പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ് മാരായ ഉണ്ണികൃഷ്ണൻ മറ്റപ്പിള്ളി,കെ കെ അനീഷ് കുമാർ, സി ഡി സിനേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img