
തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസാകുന്നതായി പ്രഖ്യാപിക്കപ്പെട്ട രണ്ടു വമ്പൻ ചിത്രങ്ങളാണ് വിജയ്‌യുടെ ജനനായകനും, ശിവകാർത്തികേയന്റെ 'പരാശക്തി'യും. തമിഴക വെട്രി കഴകം നേതാവായ വിജയ്‌യിന്റെ അവസാന സിനിമയായ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞിട്ടുണ്ട്. അതായത് ജനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. അതിനാൽ ഈ ചിത്രത്തിന്റെ റിലീസ് പ്രശ്നങ്ങൾ തീർന്നിട്ടുണ്ട് എന്നാൽ. കോടതി വിധി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ റിലീസ് മാറ്റി വെച്ചിരിക്കുന്നത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ഓൺലൈനിൽ ബുക്കിങ്ങ് നടത്തിയവർക്ക് പണം തിരികെ നൽകിവരികയാണ്. ഫാൻസ് അസോസിയേഷൻ നടത്തുന്ന സ്പെഷ്യൽ പ്രദർശനത്തിന് ഏകദേശം 2000 രൂപയോളം നൽകി ടിക്കറ്റ് എടുത്ത ആരാധകരും വെട്ടിലായിരിക്കുകയാണ്. സിനിമ എന്ന് കാണാൻ സാധിക്കും എന്നറിയാത്ത നിരാശയിൽ! അതേ സമയം ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കോടതി വിധിയെ തുടർന്ന് ജനായകന്റെ റിലീസ് വിഷയത്തിൽ നിർമ്മാതാക്കൾ എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയുകതന്നെ വേണം! അതേ സമയം ഈ കോടതി വിധിയെ എതിർത്ത് സെൻസർ ബോർഡ് വീണ്ടും കേസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ നാളെ റിലീസാകേണ്ട ശിവകാർത്തികേയൻ ചിത്രമായ 'പരാശക്തി'ക്കും ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രേമേയമാക്കിയ ഈ ചിത്രത്തിൽ നിന്നും 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ചിത്രത്തിന്റെ സംവിധായികയായ സുധ കൊങ്കര സെൻസർ ബോർഡ് നീക്കത്തിനെതിരെ റിവൈസിങ്ങ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നതിനാൽ ഈ ചിത്രം നാളെ റിലീസാകില്ല എന്നാണ് പറയപ്പെടുന്നത്. വിദേശ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ റിലീസ് റദ്ദാക്കിയെന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബ നിധിയാണ് ഈ ചിത്രം വിതരത്തിനെടുത്തിരിക്കുന്നത്.
വിജയ്‌യിന്റെ 'ജനനായക'ന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിൽ കടുത്ത പ്രധിഷേധവുമായി ചില സിനിമാ - രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. അതേ സമയം വിജയ് ഇതുവരെ ഇത് സംബന്ധമായി പ്രതികരിച്ചിട്ടില്ല. കരൂർ ദുരന്തത്തിന്റ കേസ് നടത്തുന്ന സിബിഐ സംഘം ഈ മാസം 12-ന് വിജയ്‌യെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇക്കാര്യങ്ങളെല്ലാം അരങ്ങേറിയിരിക്കുന്നത്. കോടതി വിധിയെ തുടർന്ന് ഇനി 'ജനനായകൻ' എന്ന് റിലീസ് ചെയ്യും എന്ന വാർത്ത അറിയാനായി കാത്തിരിക്കുകയാണ് വിജയ്‌യുടെ ആരാധകർ..
Photo Courtesy - Google










