
മാലിന്യ മുക്ത ജനകീയ ശുചീകര യത്നവും ശുചിത്വ പദയാത്രയും പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു. പി. കെ. ബാലൻ, പി. എ. സാദാശിവൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം. ഐ., കെ. വി. പി. കൃഷ്ണകുമാർ, കോർപറേഷൻ സെക്രട്ടറി പി. എസ്. ഷിബു, കൗൺസിലർ പത്മജ എസ് മേനോൻ, ഹരിത കേരളം കൊച്ചി റിസോർസ് പേഴ്സൺ എ. നിസാ, ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ മോൾ എന്നിവർ സമീപം.
Kochi: പരിസരവും റോഡും മാത്രമല്ല, നമ്മുടെ ഹൃദയം കൂടി ശുചീകരിക്കണമെന്ന് പ്രൊഫ. എം. കെ.സാനു അഭിപ്രായപ്പെട്ടു. കൊച്ചി മുനിസിപ്പൽ കോർപറേഷൻ , ഹരിത കേരളം മിഷൻ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവ കേരളം ശുചീകരണയത്നവും ശുചിത്വ പദയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളത്തിന് എല്ലാവരും അവരവരുടെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാനു മാസ്റ്ററുടെ വസതിയിൽ നിന്നും ആരംഭിച്ച പദയാത്ര കരിയർ സ്റ്റേഷൻ റോഡ് വഴി സൗത്ത് മെട്രോ സ്റ്റേഷന് സമീപം സമാപിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡി. ബി. ബിനു, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി. എസ്. ഷിബു, ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ എസ് ഗോപകുമാർ, കെ. വി. പി. കൃഷ്ണകുമാർ, കാരിക്കാമുറി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പി.എ സദാശിവൻ, ഹരിത മിഷൻ കൊച്ചി കോർപ്പറേഷൻ റിസോർസ് പേഴ്സൺ നിസ.എ, സി. ഡി. അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ മോൾ എം. സി., റിസോർസ് പേഴ്സൺ അന്ന വലൻഡിന എന്നിവർ പ്രസംഗിച്ചു. സെൻറ് തെരേസാസ് കോളേജ്, സെൻറ് ആൽബർട്സ് കോളേജ്, എറണാകുളം ലോ കോളേജ്, ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, സെൻറ് ജോസഫ്സ് യു. പി. സ്കൂൾ കരിത്തല എന്നിവിടങ്ങളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും, തൊഴിലാളി സംഘടനപ്രതിനിധികളും പങ്കെടുത്തു.
ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.
ഡയറക്ടർ.











