
ന്യൂഡൽഹി: സുപ്രീംകോടതി എന്നാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയാണെന്ന പൊതുധാരണ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസുമാരായ യു.യു. ലളിത്, സഞ്ജീവ് ഖന്ന എന്നിവരും ഇതിനായി ശ്രമിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ജഡ്ജിമാരുടെയും കൂടിയാണ് സുപ്രീംകോടതി എന്നും, ഭരണകാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങൾ ഫുൾകോർട്ട് ചേർന്നാണ് എടുക്കുന്നതെന്നും നാഗ്പൂരിൽ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
ഭരണഘടനയ്ക്ക് അനുസൃതമല്ലെങ്കിൽ നിയമം റദ്ദാക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്: ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
നിയമനിർമ്മാണത്തിൽ ജഡ്ജിമാർ ഇടപെടരുതെന്ന് ചിലർ പറയുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു. പാർലമെന്റ് പാസാക്കുന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമല്ലെങ്കിൽ അത് പരിശോധിക്കാനും റദ്ദാക്കാനും സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ മേയിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്. ഓകയ്ക്ക് മഹാരാഷ്ട്ര - ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഭാവി പദവികളെക്കുറിച്ച് ജഡ്ജി ചിന്തിക്കരുതെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക ഈ ചടങ്ങിൽ അഭിപ്രായപ്പെട്ടു.











