02:01pm 24 April 2026
NEWS

മുഖ്യമന്ത്രി ചർച്ചകളോട് താത്പര്യമില്ലെന്ന് കെ സി വേണു​ഗോപാൽ

24/04/2026  11:49 AM IST
nila
 മുഖ്യമന്ത്രി ചർച്ചകളോട് താത്പര്യമില്ലെന്ന് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺ​ഗ്രസിൽ നടക്കുന്ന ചർച്ചകളോട് താത്പര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. 

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകി. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കും. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തിലെ പരാതിയിൽ നടപടിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img