09:45am 26 September 2026
NEWS
പാരമ്പരാഗത വസ്ത്രങ്ങളുമായി ഉത്തരേന്ത്യൻ വസ്ത്ര വ്യാപാരികൾ കോഴിക്കോട്ടെത്തി
16/02/2026  11:01 AM IST
Nasar
പാരമ്പരാഗത വസ്ത്രങ്ങളുമായി ഉത്തരേന്ത്യൻ വസ്ത്ര വ്യാപാരികൾ കോഴിക്കോട്ടെത്തി


കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യ സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന മേള രാവിലെ 10 മുതൽ രാത്രി ഒൻപതുവരെ യാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജസ്ഥാൻ, യു.പി., ബീഹാർ, മുംബൈ എന്നിവിടങ്ങളിലെ നെയ്ത്തുകാരുടെ കോട്ടൺ വസ്ത്രങ്ങളാണ് മേളയുടെ ഏറ്റവും വലിയ സവിശേഷത.കൂടാതെ മേളയിലെ പ്രധാന ആകർഷണം
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാർപെറ്റുകളാണ്. ഹാൻ്റ് ബ്ളോക്ക് പ്രിൻ്റുള്ള രാജസ്ഥാൻ ബെഡ് ഷീറ്റ്, പുതപ്പുകൾ
 ജയ്പൂർ സ്പെഷ്യൽ ബെഡ് ഷീറ്റ്, പുതപ്പുകൾ എന്നിവയും  യു.പിയിലെ മിർജാപൂർ ധരി യിൽ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന കോട്ടൺ, വുളൺ, സിൽക്ക്,ജൂട്ടു ചവിട്ടികളും വിരികളും നേരിട്ട് ലഭ്യമാക്കുന്നുണ്ട്  മേളയിൽ.  മറ്റൊരാകർഷണമായ യു.പിയിലെ ബനാറസി സാരികളും ചുരിദാർ മെറ്റീരിയൽസും രണ്ടായിരം മുതൽ ഇരുപതിനായിരം രൂപ വരെ വിലയുണ്ട്.
950 മുതൽ 4000 രൂപ വരെ വിലയുള്ള മധുബാനി പ്രിൻ്റിംഗ് ഓടു കൂടിയ ബഗൽ പൂർ സാരികൾ, 1500 മുതൽ 3500 വരെയുള്ള ജയ്പ്പൂർ ചെന്തേരി സാരികളും മേളയിലുണ്ട്.
 രാജസ്ഥാൻ ഹാൻഡ് മെയ്ഡ് ടോപ്സ്, ചുരിദാർ മെറ്റീരിയലുകൾ, യു.പി. ഖാദി ഷർട്ടുകൾ, മൻമൽ കോട്ടൺ, ജയ്പൂർ ബ്ലൗസുകൾ, ജയ്പൂർ ഷർട്ടുകൾ, രാജസ്ഥൻ കോട്ടൺ ടോപ്പുകളും മേളയിലുണ്ട്. വസ്ത്രങ്ങൾ കൂടാതെ  അൻപതു രൂപ മുതൽ വില വരുന്ന രാജസ്ഥാൻ ജ്വല്ലറി ഐറ്റംസും കോപ്പർ കോട്ടിംഗ് സ് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. 
വയനാടൻ ഹെർബൽ ഉല്പന്നങ്ങളുടെ സ്റ്റാളുമുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മനീജർ രജിസ്താൻ, മുഹമ്മദ് ആദം , ആഷീക്ക് അലി, ടി. മോഹൻ ദാസ്
എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img