കോണ്‍ക്ലേവിന്റെയും നെയിം പോര്‍ട്ടലിന്റെയും ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണന്‍
നോർക്ക റൂട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഒപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ആഗസ്റ്റ് 7,8 തീയ്യതികളില്‍ എറണാകുളം പാലാരിവട്ടത്ത് നടക്കും. പരിശീലന പരിപാടിയുടേയും നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയുടെ വെബ്ബ് പോർട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കും. കേരള ഇന്‍റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി എസ് ആശംസ അറിയിക്കും. സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘംങ്ങളില്‍ നിന്നുളള 140 പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം.








