02:59pm 17 September 2026
NEWS
നോർക്ക പ്രവാസി ലീഗൽ എയ്ഡ് സെൽ: ലീഗൽകൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
16/09/2026  10:47 AM IST
nila
നോർക്ക പ്രവാസി ലീഗൽ എയ്ഡ് സെൽ: ലീഗൽകൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

​ദോഹ: ഖത്തർ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു.ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നീ 9 രാജ്യങ്ങളിലാണ് ഒഴിവുകളുള്ളത്.അഭിഭാഷകനായി വിദേശ രാജ്യത്ത് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.താല്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 30 ന് മുൻപായി അപേക്ഷിക്കണം.വിദേശരാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടും, ചെറിയ കുറ്റകൃത്യങ്ങൾ കാരണവും, സ്വന്തമല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസി കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനാണ് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി ഈ പദ്ധതി നടപ്പിലാക്കുന്നത്.കേസുകളിൽ സൗജന്യ നിയമോപദേശം നൽകുക.
​നഷ്ടപരിഹാരം / ദയാഹർജികൾ എന്നിവയിൽ സഹായം നൽകുക.
​സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
​വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക.എന്നിവയാണ് പ്രധാന സേവനങ്ങൾ.കൂടുതൽ വിവരങ്ങൾക്ക്:
​ഓഫീസ് ഫോൺ (പ്രവൃത്തി ദിവസങ്ങളിൽ): 0471-2770540, 529
​നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ (24 മണിക്കൂറും):
​ഇന്ത്യയിൽ നിന്നും: 1800 425 3939 (ടോൾ ഫ്രീ)
​വിദേശത്തുനിന്നും: +91-8802 012 345
​മിസ്സ്ഡ് കോൾ സർവീസ് ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img