01:26pm 13 November 2026
NEWS
നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നിൽ പ്രവാസികളുടെ ആശങ്ക എത്തിച്ച് കെ. സൈനുൽ ആബിദീൻ
05/11/2026  09:13 AM IST
nila
നോർക്ക ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നിൽ പ്രവാസികളുടെ ആശങ്ക എത്തിച്ച് കെ. സൈനുൽ ആബിദീൻ

 


ദോഹ:​നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ തീരുമാനത്തിൽ പ്രവാസി സമൂഹത്തിൽ പ്രതിഷേധവും ആശങ്കയും പുകയുന്നു. സാധാരണക്കാരായ പ്രവാസികളെ സാരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ സർക്കാരിന് കത്തയച്ചു.
​ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി നേതാവ് എന്ന നിലയിൽ പ്രവാസികളുടെ പ്രയാസങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് വലിയ താങ്ങായിരുന്ന ഇൻഷുറൻസ് പദ്ധതിയിൽ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കുടുംബ പോളിസികൾക്കും നിരക്ക് ഉയർത്തിയത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭാരമാണെന്നും അർബുദം അടക്കമുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാച്ചെലവ് വർദ്ധിച്ചതും ഇൻഷുറൻസ് കമ്പനികളുടെ നഷ്ടവുമാണ് നിരക്ക് കൂട്ടാൻ കാരണമായി പറയുന്നതെങ്കിലും, നിലവിൽ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം കനത്ത പ്രഹരമാകുമെന്നും കത്തിൽ അദ്ദേഹം പറയുന്നു.പ്രീമിയം തുകയിൽ സർക്കാർ അടിയന്തരമായി സബ്‌സിഡി അനുവദിക്കുകയോ, അല്ലെങ്കിൽ സാധാരണ പ്രവാസികൾക്ക് താങ്ങാൻ സാധിക്കുന്ന രീതിയിൽ പ്രീമിയം നിരക്കുകൾ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് സൈനുൽ ആബിദീൻ കത്തിലൂടെ ആവശ്യപ്പെട്ടു.കെ.എം.സി.സി, ഇൻകാസ്, സംസ്‌കൃതിഖത്തർ, യുവകലാ സാഹിതിഖത്തർ,
ഖത്തർ പ്രവാസി കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ പ്രവാസി സംഘടനകൾ പദ്ധതിയിലെ തുക വർദ്ധനവിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img