05:24am 06 November 2026
NEWS
നൂറു രൂപ പെൻഷൻ കൂട്ടാതെ നുറു കാറുകൾ വാങ്ങുന്നത് ജനവിരുദ്ധം: കെ സുധാകരൻ എം പി
07/02/2025  04:34 PM IST
സണ്ണി ലുക്കോസ്
നൂറു രൂപ പെൻഷൻ കൂട്ടാതെ നുറു കാറുകൾ വാങ്ങുന്നത് ജനവിരുദ്ധം: കെ സുധാകരൻ എം പി

നൂറു രൂപ ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ 100 കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എംപി.

 വലിയ ആശ്വാസ നടപടികളൊക്കെ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി മലപോലെ വന്ന് എലിപോലെ പോയ ബജറ്റാണിത്. ജനങ്ങളുടെ മേൽ അവസാനത്തെ ആണിയും അടിച്ച ശേഷമുള്ള പോക്കാണിത്.ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സർക്കാർ 5 വർഷമായി ഒരു രൂപ പോലും ക്ഷേമ പെൻഷൻ കൂട്ടിയില്ല.

ഭൂമി സാധാരണക്കാർക്ക് ബാധ്യതയായിരിക്കുമ്പോഴാണ് ഭൂനി കുതി കുത്തനേ കൂട്ടിയത്. 

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് .

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് നിശബ്ദത പാലിച്ച് അവരെ വഞ്ചിച്ചു. അവരുടെ പല ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്.

കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുമെന്ന പ്രഖ്യാപനം ടോൾ നടപ്പാക്കുന്നതിൻ്റെ മുന്നോടിയാണ്. അതിനെ ശക്തമായി എതിർക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു.

പിണറായി വിജയൻ്റെ അവസാനത്തെ ബജറ്റാണിത് എന്നതു മാത്രമാണ് ഏക ആശ്വാസം. ഇനിയൊരു ബജറ്റ് അവതരിപ്പിക്കാൻ ഇടതുമുന്നണിക്ക് അവസരം നല്കില്ലെന്നു ഉറപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img