NEWS
വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് രാജിവെച്ചു
02/04/2026 01:17 PM IST
nila

കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വം രാജിവെച്ച് നൂർബീന റഷീദ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു നൂർബീന റഷീദ്. വാർത്താ സമ്മേളനത്തിലാണ് നൂർബീന റഷീദ് തന്റെ രാജി പ്രഖ്യാപിച്ചത്. വനിതാ ലീഗിന് പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന ആരോപിച്ചാണ് രാജി. അതേസമയം, താൻ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി.
സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയിൽ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു. മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ നടത്താൻ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










