
ദോഹയിലെ അറിയപ്പെടുന്ന കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തർ, ഓൾഡ് ഐഡിയൽ ഡൈനാമിക് ഹാളിൽ നൂർ എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്.
പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകരായ പവർ ഗ്രൂപ്പ് ജനറൽ മാനേജർ സി. കെ. എം കോയ, കോമേഴ്‌സ്യൽ മാനേജർ മൻസൂർ അലി വൺ-ടു-വൺ എന്നിവർ ചേർന്ന് പ്രോഗ്രാമിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ഖത്തറിൽ നിന്നും എവറസ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫ് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുകയും, അവരുടെ യാത്ര അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അദ്ദ്യക്ഷത വഹിച്ച കാര്യപരിപാടിയിൽ ജനറൽ സെക്രട്ടറി ഷിയാസ് അൻവർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ മുസ്തഫ എംവി, കൺവീനർ സെലീം BTK എന്നിവർ ചേർന്നു പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ വെച്ച്
ദീർഘകാലത്തെ ഖത്തർ ഡിഫൻസ് സർവീസിൽ നിന്നും വിരമിക്കുന്ന സ്നേഹതീരം വൈസ് പ്രസിഡന്റ് അലി കളത്തിങ്കലിനെ പുരസ്‌കാരം നൽകി ആദരിച്ചു.
ഒപ്പം പ്രോഗ്രാം സ്പോൺസർ കൂടിയായ ഫോക്കസ് മെഡിക്കൽ സെന്റർ പ്രധിനിധികൾ സ്നേഹതീരം കുടുംബങ്ങൾക്കുള്ള പ്രിവില്ലേജ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രഷറർ ആരിഫ് വടകര നന്ദി പ്രകാശിപ്പിച്ചു.സ്നേഹതീരം വനിതാ വിങ്ങിന്റെ അഭിമുഖ്യത്തിൽ
നടത്തിയ പായസ മത്സരത്തിൽ 17 ഓളം അംഗങ്ങൾ പങ്കെടുത്തു.
കോർഡിനേറ്റർമാരായ നവാസ് എംകെ, ഷിഹാസ് യു. കെ എന്നിവർ നിയന്ത്രിച്ച മത്സരത്തിൽ പ്രത്യേകം ക്ഷണിച്ച ജഡ്ജുമാരാണ് വിജയിയെ കണ്ടെത്തിയത്. മത്സരത്തിൽ വിജയികളായ ആബിദ സിറാജ്, ഷെറിൻ ഷിഹാസ്, ജസ്‌ന നൗഷാദ് എന്നിവർക്കൊപ്പം, മറ്റു മത്സരാർത്ഥികൾക്കും വനിതാ വിംഗ് പ്രസിഡന്റ് റസിൻ ഷമീമിന്റെയും സെക്രട്ടറി റസീന സെലീമിന്റെയും നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി.തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ റഈസ് മഞ്ചേരിയുടെയും, അവതാരകരായ അവാസിൻ ഷമീമിന്റെയും, റിസ ഫാത്തിമയുടെയും സംഘാടക മികവിൽ, ദോഹയിലെ വേദികളിൽ തിളങ്ങി നിൽക്കുന്ന ഗായകരായ ത്വയ്യിബ്, ഇസ്ഹാഖ്, ഹന തൊയ്യിബ്, ഹിബ ബദറുദ്ദീൻ തുടങ്ങിയവരുടെ മനോഹരമായ ഗാനമേളയും അരങ്ങേറി. സ്നേഹതീരം ജൂനിയർ & സീനിയർ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകളും, വ്യത്യസ്തത നിറഞ്ഞ ഒപ്പനയും പ്രോഗ്രാമിന് മികവ് കൂട്ടി. ജൂൺ 5ന് കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പവർ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് കുടുംബങ്ങളിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് ഒരു ബോധവത്കരണം നടത്താൻ ഈ പരിപാടിയിലൂടെ സ്നേഹതീരത്തിന് സാധിച്ചു. പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ ഫർഹാസ് മുഹമ്മദ്, കെജി റെഷീദ്, നൗഷാദ് മതയോത്ത്, ഷബീർ പയ്യോളി, ആരിഫ് വടകര എന്നിവരുടെ പിന്നണി പ്രവർത്തനം പരിപാടിയുടെ വൻ വിജയത്തിന് കാരണമായി. ഈദ് ആഘോഷ പരിപാടികൾക്കിടയിലും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നിയാർക് സ്ഥാപനത്തിന് വേണ്ടി അല്പം സമയം മാറ്റിവെക്കുവാനും സ്നേഹതീരം ഏറ്റെടുത്ത കുട്ടികൾക്ക് വേണ്ടിയുള്ള ഫണ്ട് കളക്ഷനും സംഘടകർ സമയം കണ്ടെത്തി. നിയാർക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ പി ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് 7:30 ന് ആരംഭിച്ച് രാത്രി 11:30 മണി വരെ നീണ്ടുനിന്ന നൂർ ഈദ് മീറ്റിൽ ഭക്ഷണവും കഴിച്ച ശേഷമാണ് ആളുകൾ പിരിഞ്ഞത്.











