
കാലടി: ഇന്നത്തെ സംഘര്‍ഷഭരിത ലോകത്തില്‍ അഹിംസാത്മക ആശയവിനിമയവും ധ്യാനവും ഏറെ പ്രധാനമാണെന്ന് സ്കോട്ലാന്‍ഡിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡയറക്ടര്‍ ലിസ് കിംഗ്സ്നോര്ത്ത് പറഞ്ഞു. കാലടി ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സുസ്ഥിരഭാവിക്കു വേണ്ടിയുള്ള ആജീവനാന്തപഠനം - പരിസ്ഥിതി സമ്പദ് വ്യവസ്ഥ, സമൂഹം എന്ന ഇതിവൃത്തത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ഹാര്ട്ഫുള് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി ലിസ്.
ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും സുസ്ഥിര സംരംഭകത്വം, ഉപജീവനം എന്ന വിഷയത്തില്‍ ഓസ്ട്രിയയിലെ വിദ്യാഭ്യാസ, സയന്‍സ്, ഗവേഷണ മന്ത്രാലയം തലവന്‍ പ്രൊഫ. ജൊഹന്നാസ് ലിന്‍ഡ്നെര്‍, കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ഇന്നു (ജനു 8) സമാപിക്കും. 18 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് വിവിധ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ സമ്മേളനത്തിന് എത്തിയിട്ടുള്ളത്.









