11:42pm 12 December 2025
NEWS
ഇന്ത്യൻ ജനാധിപത്യത്തിന് മഹത്വമേറണമെങ്കിൽ പ്രവാസികൾക്കും വോട്ടവകാശം നൽകണം: മുൻ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ എസ് വൈ ഖുറേഷി ഐ എ എസ്.
22/09/2025  10:29 AM IST
ജോൺഗിൽബർട്ട്
ഇന്ത്യൻ ജനാധിപത്യത്തിന് മഹത്വമേറണമെങ്കിൽ പ്രവാസികൾക്കും വോട്ടവകാശം നൽകണം: മുൻ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ എസ് വൈ ഖുറേഷി ഐ എ എസ്.

ഇന്ത്യൻ ജനസംഖ്യയിൽ മുന്ന്കോടിയിലേറെ പൗരന്മാർ വിവിധ അന്യനാടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ലോകത്തിലെ ഏറ്റവു വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാർ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭരണഘടന അനുവദിക്കുന്ന പൗരാവകശങ്ങളിൽപ്പെട്ട വോട്ടവകാശം ഇനിയും പ്രവാസ സമൂഹത്തിന് സാദ്ധ്യമാക്കാത്തത് വലിയ അനീതിയാണെന്ന് രാഷട്രീയ ഭരണ നേതൃത്വങ്ങൾ മനസ്സിലാക്കണമെന്ന് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ വൈ എസ് ഖുറേഷി IAS (Rtd)    പറഞ്ഞു.

ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എൻ ആർ ഐ വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചയിലും പ്രത്യേക ടോക്ക് ഷോയിലും പങ്കെടുക്കുവാൻ ഖത്തറിൽ എത്തിയതാണ് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ Dr S Y ഖുറേഷി IAS.

ഇന്ത്യയിലെ തെരെഞ്ഞെടുപ്പു കമ്മീഷനും സംവിധാനങ്ങളും ശക്തമാണ്.
അപാകതകളും , കുറവുകളും ചൂണ്ടികാണിക്കുന്നത് സംവിധാനങ്ങൾ കുറ്റമറ്റതാവാനണ്.
ഇത്തരം അപാകതകളും പോരായ്മകളും, ചൂണ്ടികാണിക്കുന്നവർക്ക് നേരെ ആക്ഷേപമുന്നയിക്കുന്നത് ശരി
യായ രീതിയല്ല.
അവരെ സാങ്കേതീക തടസ്സങ്ങളുന്നയിച്ച് നിരാകരിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങൾക്ക് ചേർന്ന രീതിയല്ലെന്നും, Dr ഖുറേഷി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
പാർലിമെന്റിലെ പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണങ്ങൾ കമ്മീഷൻ അന്വേഷിക്കേണ്ടതാണെന്നും ഡോ ഖുറേഷി 
അഭിമുഖത്തിൽ സംസാരിക്കവെ അടിവരയിട്ട് പറഞ്ഞു.

എല്ലാ രാഷ്ട്രീയപാർട്ടികളേയും പ്രതിപക്ഷ പാർട്ടികളേയും കേൾക്കാനും , പരാതികൾ ഉൾക്കൊള്ളാനും കമ്മീഷന് കഴിയണം.
രാജ്യത്തെ വലിയ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഭരണഘടനാ സ്ഥാപനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി പുസ്തകങ്ങൾ രചിച്ചീട്ടുള്ള Dr ഖുറേഷി തന്റെ ഏറ്റവു പുതിയ പുസ്തകമായ 2025 September 15 ന് പ്രകാശനം ചെയ്ത :DEMOCRACY’S HEART LAND: INSIDE THE BATTLE FOR POWER IN SOUTH ASIA. എന്ന പുസ്തകം 
ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥിതികളേയും സംവിധാനങ്ങളേയും കുറിച്ച് വർഷങ്ങളുടെ അനുഭവങ്ങൾക്കും, പഠനങ്ങൾക്കും ശേഷം എഴുതിയതാണ്. അദ്ദേഹം പറഞ്ഞു.

"ഇത്രയും വിപുലവും വൈവിധ്യവുമായ ഒരു ജനാധിപത്യ സമൂഹം ഭൂമിയിൽ മറ്റൊരിടത്തുമില്ല"
ദക്ഷിണേഷ്യ കേവലം സ്ഥിതിവിവരകണക്കുകളുടെ വലിപ്പം കൊണ്ടല്ല പ്രത്യേകത അർഹിക്കുന്നത്, മറിച്ച് അപൂർവ്വമായ പ്രക്യേകതകളും വ്യത്യസ്ഥതകളുമടങ്ങിയ ജനാധിപത്യ പരീക്ഷണങ്ങളുടെ ജീവിക്കുന്ന പരീക്ഷണശാലയാണ് ദക്ഷിണേഷ്യ "
എന്ന് , എന്തുകൊണ്ടാണ് ദക്ഷണേഷ്യയെകുറിച്ച് ഇങ്ങനെയൊരു പുസ്തകം എഴുതാനുള്ള പ്രേരണ എന്ന ചോദ്യത്തിനുത്തരമായി ഡോ ഖുറേഷി 
I A S പറഞ്ഞു.
അദ്ദേഹത്തിന്റെ മറ്റൊരു രചനയായ
AN UNDOCUMENTED WONDER:THE MAKING OF THE GREAT INDIAN ELECTIONS എന്ന പുസ്തകം ലോകത്തിലെ തന്നെ ഏറ്റവും നീണ്ടതും വലിയതുമായ പ്രവർത്തനങ്ങളും, ഒരുക്കങ്ങളും ആവശ്യമായ ഇന്ത്യയിലെ പൊതു തെരെഞ്ഞെടുപ്പിനെക്കുറിച്ചുള്ള അത്ഭുതകരമായ അറിവുകളെയും ചരിത്രങ്ങളേയും കുറിച്ചുള്ളതാണ്.
രണ്ടു പുസ്തകങ്ങളും ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി തുമാമ ഒലിവ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പൊതുപരിപാടിയിൽ Dr ഖുറേഷി സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു.

ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി 
വിവിധരാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 
പ്രവർത്തിച്ചീട്ടുള്ള Dr ഖുറേഷി Bord of  International Institute of Democracy and Electoral Assistance, (IDEA) Stockholm,എന്ന സംഘടവയിൽ 9 വർഷം പ്രവർത്തിക്കുകയും, കോഫി അന്നൻ യു എൻ സെക്റട്ടറി ജനറലായിരുന്നപ്പോൾ Global Ambassador of Democracy എന്ന ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിത്വം കൂടിയാണ്.
വിവിധ മേഖലകളിൽ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ Dr S Y ഖുറേഷി IAS(Rtd) , ഏഴോളം പുസ്തകങ്ങൾ രചിച്ചീട്ടുണ്ട്.
നിലവിൽ ഗുരുഗാൺ IILM യൂണിവേഴ്സിറ്റിയുടെ ചാൻസലർ എമരിററസ് ആണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img