08:39pm 11 November 2026
NEWS
മൂന്നു സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികളെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്
23/06/2026  07:52 AM IST
nila
മൂന്നു സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികളെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശംവെച്ചെന്ന പരാതിയിൽ നടൻ പ്രകാശാ രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ സമൻസ് അയച്ചിട്ടും അത് സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ നടപടി.

ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതി. വേളാച്ചേരിയിൽ രണ്ട് വോട്ടർ രജിസ്ട്രേഷനുകൾ ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.

ഇതിനിടെ, ധർമസ്ഥല വിഷയവുമായി ബന്ധപ്പെട്ട് ജൂൺ 18ന് ബെംഗളൂരുവിൽ പ്രകാശ് രാജ് നടത്തിയ വാർത്താസമ്മേളനത്തിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്ന് തന്നെ സമൻസ് കൈമാറാൻ സാധിക്കാതിരുന്നതിനെ തുടർന്ന് പൊലീസിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img