11:21am 12 November 2026
NEWS
ആറാം മാർത്തോമ്മാ അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
22/12/2025  06:58 PM IST
nila
ആറാം മാർത്തോമ്മാ അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു


ചെങ്ങന്നൂർ: പുത്തൻകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ  സ്ഥാപകനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസി ( ആറാം മാർത്തോമ്മാ ) ന്റെ ഓർമ്മക്കായി ഇടവക  നൽകുന്ന 16-ാമത്  ആറാം മാർത്തോമാ അവാർഡിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഭാരതത്തിന്റെ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ് അവാർഡ് നല്കപ്പെടുന്നത്. 25000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നാമ നിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ സമഗ്ര സംഭാവനകളെക്കുറിച്ച് അര പേജിൽ കുറയാതെയുള്ള ഒരു വിവരണം കൂടി  നാമനിർദ്ദേശത്തോടൊപ്പം സമർപ്പിക്കണം. നാമനിർദേശങ്ങൾ 2026 ജനുവരി 20 ന്  മുമ്പായി കൺവീനർ, ആറാം മാർത്തോമാ അവാർഡ് കമ്മിറ്റി,  സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്- 689123 എന്ന വിലാസത്തിലോ puthencavupalli@gmail. com എന്ന e-mail മുഖേനയോ ലഭിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.