12:24am 30 October 2026
NEWS
ദൃശ്യ വിരുന്നൊരുക്കി നോബിൾ സ്കൂൾ കലോത്സവം
01/06/2025  02:02 PM IST
nila
ദൃശ്യ വിരുന്നൊരുക്കി നോബിൾ സ്കൂൾ കലോത്സവം

ദോഹ: നോബിൾ ഇൻ്റർനാഷണൽ സ്കൂളിലെ കലോത്സവത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി. നോബിൾ സ്കൂൾ വക്കൈർ ക്യാമ്പസ്സിൽ അരങ്ങേറിയ ദൃശ്യ സമ്പന്നമായ ചടങ്ങിൽ നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയസ്മോൻ ജോയ് സ്വാഗത പ്രസംഗം നടത്തി. അഭിനയത്തിന്റെയും നൃത്ത വിസ്മയത്തിന്റെയും വിവിധ ഭാവങ്ങൾ അരങ്ങേറിയ വേദിയിൽ നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷിബു അബ്ദുൾ റഷീദ് കലോത്സവം ഉദ്ഘാടനം ചെയ്തു. നോബിൾ സ്കൂളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നൃത്ത,നൃത്തേതര ഇനങ്ങളിൽ വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾ മാറ്റുരച്ചു. സ്കൂൾ വൈസ്പ്രിൻസിപ്പൽ (സി സി എ) ഷിഹാബുദ്ദിൻ എം നന്ദി രേഖപ്പെടുത്തി. നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽസ്, സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് തുടങ്ങിയവർ സംബന്ധിച്ചും കുട്ടികളിൽ ഉൾച്ചേർന്നിട്ടുള്ള നൈസർഗികമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത് അവയെ ജീവിതത്തിൽ ഉപയുക്തമാം വിധം വിനിയോഗിക്കാനുള്ള ഒരവസരമായി കലോത്സവം മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img