01:10am 30 May 2026
NEWS
നോബിൾ ഇന്‍റർനാഷണൽ സ്കൂൾ വൈസ് ചെയർമാൻ കെ മുഹമ്മദ് ഈസ - അനുശോചനയോഗം 
24/02/2025  12:11 PM IST
നോബിൾ ഇന്‍റർനാഷണൽ സ്കൂൾ വൈസ് ചെയർമാൻ കെ മുഹമ്മദ് ഈസ - അനുശോചനയോഗം 

ദോഹ : ഖത്തറിലെ  കലാസാംസ്‌കാരിക വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്‍റർനാഷനൽ സ്കൂൾ വൈസ്ചെയർമാനും അലി ഇന്‍റർനാഷണൽ ട്രേഡിങ്ങ് ജനറൽ മാനേജരും ആയിരുന്ന കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ  ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗo നടത്തി. നോബിൾ ഇന്‍റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ്‌ യു, ജനറൽ സെക്രട്ടറി കെ പി ബഷീർ,
ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്,വൈസ് ചെയർമാൻ അഡ്വ. അബ്ദുൾ റഹിം കുന്നുമ്മൽ, സെക്രട്ടറിമാരായ വി സി മഷൂദ്, ഫാരിസ്, ഡയറക്ടർ
ബോർഡ് അംഗങ്ങൾ , പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപക അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

അദ്ദേഹത്തിന്‍റെ ചിട്ടയായ പ്രവർത്തനവും നേതൃത്വപാടവവും  തികഞ്ഞ മാതൃക ആയിരുന്നു എന്ന് അനുശോചന യോഗത്തിൽ ഓർമ്മിച്ചു. അദേഹത്തിന്‍റെ സേവന മനോഭാവവും സാംസ്‌കാരികബോധവും നോബിൾ സ്കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img