04:39am 21 September 2026
NEWS
കിൻഡർഗാർട്ടൻ ബിരുദ ദിനം ആഘോഷമാക്കി നോബിൾ
ഇന്‍റർനാഷണൽ സ്കൂൾ

22/02/2025  08:27 PM IST
കിൻഡർഗാർട്ടൻ  ബിരുദ ദിനം ആഘോഷമാക്കി നോബിൾ               ഇന്‍റർനാഷണൽ സ്കൂൾ

ദോഹ: നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടനിലെ പതിനെട്ടാമത് ബിരുദ ദാനo നോബിൾ ഇന്‍റർനാഷണൽ സ്കൂളിൽ സാഘോഷം നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങ് സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു നടന്ന ബിരുദ ദാനം ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ പി ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികൾ ,പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, റോബിൻ കെ ജോസ്, ഷിഹാബുദ്ധീൻ എം, ഹെഡ് ഓഫ് സെക്ഷൻസ് തുടങ്ങിയവർ പങ്കെടുത്തു.  തങ്ങളുടെ അധ്യയന ജീവിതത്തിലെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ട കുട്ടികളെ മാതാപിതാക്കളും അധ്യാപകരും നിറഞ്ഞ സദസ്സ്  അഭിനന്ദിച്ചു.നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടൻ ഹെഡ് ഓഫ് സെക്ഷൻ  അസ്മ റോഷൻ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img