
ദോഹ: 2024 -25 അധ്യയന വർഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയിൽ നോബിൾ ഇൻ്റർനാഷണൽ സ്കൂളിന് 100 ശതമാനത്തിൻ്റെ മികച്ച വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. അർജുൻ നാഥൻ (96 %) അമാൻ മുനീർ (93.4) വിസ്മിത് വിനോദ്(93.4), ഫാനാൻ ഫാരിസ് (93.4), ജോസഫ് ദാർഷലിൻ(93) എന്നിവർ |മികച്ച വിജയം നേടി.
പന്ത്രണ്ടാം ക്ലാസ്സിൽ ബോർഡ് പരീക്ഷ വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ അമ്നാൻ ബിൻ അംജദ് ഇനായത് ആലം ഷെയ്ഖ്,റായദ് അബ്ദുൽ നാസർ എന്നിവരും കോമേഴ്സ് വിഭാഗത്തിൽ ഫാത്തിമ മജിയ, മുഹമ്മദ് അൽഫാത്തി മൂസ ആദം എന്നിവരും മികച്ച വിജയം നേടി. എഴുതിയ എല്ലാ
വിദ്യാർത്ഥികളുടെ ഉജ്ജ്വല വിജയത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സമർപ്പണവും വലിയ പങ്ക് വഹിച്ചതായി പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പ്രശംസനീയമായ സേവനത്തിലൂടെ അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികളും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽസ് ജയമോൻ ജോയ്, റോബിൻ കെ ജോസ്, ഷിഹാബുദ്ധീൻ എം എന്നിവരും അഭിനന്ദിച്ചു.











