01:11am 13 November 2026
NEWS
ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയും വോട്ടർപട്ടികയിലില്ല
19/03/2026  04:02 PM IST
nila
ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയും വോട്ടർപട്ടികയിലില്ല

കൊച്ചി: ട്വന്റി20ക്ക് വീണ്ടും തിരിച്ചടി. ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വീണാ നായർ വോട്ടർ പട്ടികയിൽ ഇല്ലെന്നതാണ് പുതിയ വിവരം. കോട്ടയം ജില്ലയിലെ പരിപ്പിലാണു വീണയുടെ താമസം. വോട്ട് ചേർക്കാനുള്ള സാധ്യതകൾ പാർട്ടി നേതൃത്വം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു എം ജേക്കബ് ആയിരുന്നു വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐ പ്രവർത്തകയായിരുന്നുവെന്ന് വീണ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് അഭിനയരംഗത്തേക്ക് എത്തിയെങ്കിലും സാമൂഹിക വിഷയങ്ങളിൽ ഇടപെടൽ തുടർന്നുവെന്നാണ് നിലപാട്. ട്വന്റി20യുടെ പിന്തുണയോടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന വിശ്വാസവും അവർ പങ്കുവെച്ചിരുന്നു.

പെരുമ്പാവൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടി അടിയന്തര ചർച്ചകൾ ആരംഭിച്ചു. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റായ ലക്ഷ്മി പ്രിയ, പ്രമുഖ താരങ്ങളെ പ്രചാരണത്തിന് എത്തിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. പെരുമ്പാവൂരിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അവർ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img