08:21pm 10 November 2026
NEWS
അറവ്ശാലയില്ല, ആന്റിമോർട്ടം ടെസ്റ്റുമില്ല രോഗം ബാധിച്ച കാലികൾ തീൻമേശയിലെത്തുന്നു
07/08/2025  02:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അറവ്ശാലയില്ല, ആന്റിമോർട്ടം ടെസ്റ്റുമില്ല  രോഗം ബാധിച്ച കാലികൾ തീൻമേശയിലെത്തുന്നു

 

കൊച്ചി: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തം. 

പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നതിനിടയിൽ അതിന് ആക്കം കൂട്ടുന്ന തരത്തിലാണ് കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥത 

ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി ഭാഗങ്ങളിൽ ഇറച്ചിക്കടകളിൽ വില്പനക്ക് വെക്കുന്നത് മാരക രോഗം ബാധിച്ച കാലികളുടെ മാംസമാണ്.

പടിഞ്ഞാറൻ മേഖലയിലെ ഏക അറവ്ശാലയായ മരക്കടവ് സ്ലോട്ടർഹൌസ് പൂട്ടിപ്പോയിട്ട് വർഷങ്ങളായി.

ഇതോടെ ഒരുവിധ പരിശോധനയുമില്ലാതെയാണ് ഇറച്ചിക്കടക്കാർ രോഗബാധിതമായത് ഉൾപ്പെടെ കാലികളെ അറുത്തു മാംസം വിറ്റുവരുന്നത് 

ഇതര സംസ്ഥാനത്ത് നിന്ന് കൊണ്ട് വരുന്ന ക്ഷയരോഗം ഉൾപ്പെടെ നിരവധി രോഗം ബാധിച്ച കാളകൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതാണ് കച്ചവടക്കാരുടെ നേട്ടം 

മരക്കടവ് സ്ലോട്ടർ ഹൌസ് പൂട്ടിയതോടെ എറണാകുളം സ്ലോട്ടർഹൗസിൽ കൊണ്ട്പോയി കശാപ്പ് നടത്തണമെന്നാണ് കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം ഈ മേഖലയിലെ കച്ചവടക്കാർക്ക് നൽകിയ നിർദേശം 

എന്നാൽ പണചിലവുള്ള കാര്യമായതിനാൽ അവിടെ കൊണ്ട്പോകാതെ കച്ചവടക്കാർ കടകളുടെ പരിസരത്ത് തന്നെ കശാപ്പ് നടത്തി വരികയാണ് 

മേഖലയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് 

കഴിഞ്ഞ ദിവസം പള്ളുരുത്തി നമ്പ്യാപുരത്തു ഇറച്ചിക്കടയിൽ വിൽപ്പന നടത്തിയത് ക്ഷയരോഗം ബാധിച്ച കാളയെയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട് 

നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് കീഴിലുള്ള മൃഗഡോക്ടർമാർ ആന്റിമോർട്ടം ടെസ്റ്റ്‌ നടത്തി ഒരുവിധ രോഗവുമില്ലെന്ന് ഉറപ്പ് വരുത്തിയ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാവൂ എന്നാണ് നിയമം. 

ഈ പരിശോധന നടക്കേണ്ടത് നഗരസഭയുടെ സ്ലോട്ടർഹൗസുകളിലാണ്. ഇങ്ങനെ അറക്കുന്ന മൃഗങ്ങളുടെ മാംസത്തിൽ നഗരസഭ സീൽ പതിക്കണം. സീൽ പതിച്ച മാംസമല്ലാതെ വില്പന നടത്താൻ പാടില്ല.

അതേസമയം എല്ലാവർക്കും ഗുണം എന്ന നിലയിൽ ആരോഗ്യ വിഭാഗത്തിന്റെ അറിവോടെ ഇറച്ചിക്കച്ചവടക്കാർ നടത്തി വരുന്ന ഇത്തരം അനധികൃത കശാപ്പ് നഗരവാസികളുടെ ആരോഗ്യത്തെയാണ് അമ്മനമാടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img