04:27am 10 November 2026
NEWS
ബിരിയാണിയ്ക്കൊപ്പം സാലഡില്ല, കൊല്ലത്ത് കല്ല്യാണ വീട്ടിൽ കൂ‌ട്ടത്തല്ല്
20/05/2025  12:24 PM IST
nila
ബിരിയാണിയ്ക്കൊപ്പം സാലഡില്ല, കൊല്ലത്ത് കല്ല്യാണ വീട്ടിൽ കൂ‌ട്ടത്തല്ല്

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് സംഭവം. ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിൻറെ പേരിലാണ് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്.  സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഘർഷമുണ്ടായത്. 

വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിൻറെ പേരിൽ തർക്കം ഉണ്ടാവുകയും കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു. 

വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷമാണ് കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നത്. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാ​ഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി ത‍ർക്കം ആരംഭിച്ചത്. പിന്നാലെ സം​ഘ‍ർഷമായി. അടിയുണ്ടാക്കിയവ‍‍ർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img