08:57pm 11 November 2026
NEWS
ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ല കെ. മുരളീധരൻ
06/08/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ല കെ. മുരളീധരൻ

കുമ്പളങ്ങി: ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ. മുരളീധരൻ.ഭാര്യ എന്നെ വിമർശിച്ചാൽ ഞാൻ മറുപടി പറയാറില്ല, ജീവിതത്തിൽ അങ്ങനെ തിരുത്താൻ ഒരാൾ ഉണ്ടാവുന്നവരാണ് വിജയം കൈവരിച്ചിട്ടുള്ളതെന്നും കെ.വി തോമസ് മാഷിന്റെ വിജയങ്ങൾക്ക് പിന്നിൽ ഷേർളിചേച്ചിയുടെ സമർപ്പിത ജീവിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോമസ് മാഷ് അദ്ദേഹത്തിന്റെ ഭാര്യ ഷേർളിയെപ്പറ്റി എഴുതിയ 'പ്രിയ സഖി ഷേർളി' എന്ന പുസ്തകം  കുമ്പളങ്ങി സെയിന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പുസ്തകം ഏറ്റുവാങ്ങി മുതിർന്ന പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം പുസ്തക പരിചയം നടത്തി.

പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്ന 'ഷേർളി തോമസ് ആശ്വാസ കിരണം' പദ്ധതിയുടെ  ചെക്ക് നിഷ ജോസ് കെ മാണി ലൂർദ് ഹോസ്പിറ്റലിൽ ഡയറക്ടർ ഫാ. ജോർജ് സെക്വിരക്ക് നൽകി നിർവഹിച്ചു.

കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിവിധ സാമൂഹിക സേവന പദ്ധതികൾ ട്രസ്റ്റി എ. ഗോപാലകൃഷ്ണൻ വിശദീകരിച്ചു.വിദ്യാധന സ്ക്കോളർഷിപ്പ് വിതരണം എം.എ ചന്ദ്രശേഖരൻ നിർവഹിച്ചു. കെ. ബാബു എം.എൽ.എ,നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഫാ. ക്രിസ്തുരാജ്,പ്രശസ്ത പത്രപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, കൊല്ലം ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഫാ. അഭിലാഷ് ഗ്രിഗോറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. കെഎസ്. രാധാകൃഷ്ണൻ, അഡ്വ എൻ.എൻ സുഗുണപാലൻ, മുൻ എം.എൽ.എ ഡോമിനിക് പ്രസന്റേഷൻ, കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ ജോസഫ് എന്നിവർ പ്രസംഗിച്ചു അഡ്വ കെ.എൽ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് സ്വാഗതവും അബ്ദുല്ല മട്ടാഞ്ചേരി നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img