01:55am 07 November 2026
NEWS
ആശങ്ക വേണ്ട;വികസനത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം: പി.കെ.കുഞ്ഞാലിക്കുട്ടി
22/02/2025  09:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആശങ്ക വേണ്ട;വികസനത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം: പി.കെ.കുഞ്ഞാലിക്കുട്ടി

കൊച്ചി: രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കേരളത്തിൻ്റെ വ്യവസായ വികസനത്തെ ബാധിക്കില്ലെന്നും കേര ളത്തിൻ്റെ മുൻകാല ചരിത്രത്തിൽ  അതായിരുന്നില്ല സ്ഥിതിയെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ആഗോള നിക്ഷേപക സംഗമത്തിൻ്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്ന സംരംഭകർക്ക് പ്രതിപക്ഷത്തിൻ്റെ സമീപനമെന്തായിരിക്കും  എന്നതിൽ ആശങ്ക ആവശ്യമില്ല. ഇക്കാര്യത്തിൽ സർക്കാരിനോട് പ്രതിപക്ഷം സഹകരിക്കും. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രമം തുടങ്ങിയത്. അന്ന് പിപിപി മോഡൽ എന്നത് പുതിയ ആശയമായിരുന്നു. താൻ വ്യവസായ മന്ത്രിയായിരിക്കെയാണ് വ്യവസായങ്ങൾ ആരംഭിക്കാൻ പ്രത്യേക പാർക്കുകൾ വേണമെന്ന ആശയം ഉയർന്നതും കിൻഫ്രാ പാർക്ക് രൂപീകരിക്കാൻ ഇടയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.      

ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ച് മുന്നേറുന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളവും കേന്ദ്രവും തമ്മിലുള്ള സഹകരണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കൂടംകുളം പവർ ഹൈവേ, ഗെയ്ൽ പൈപ്പ് ലൈൻ, വിഴിഞ്ഞം പദ്ധതികൾ പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരം സമയബന്ധിതമായി പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. ദേശീയപാതാ വികസനത്തിനും കേരളത്തിലെ റെയ്ൽ വികസനത്തിനും സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img