12:03pm 13 November 2026
NEWS
ഭീതി വേണ്ട, ജാഗ്രത മതി; മാനസികാരോഗ്യം സംരക്ഷിക്കാൻ 6 നിർദ്ദേശങ്ങളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ
15/03/2026  08:52 PM IST
nila
ഭീതി വേണ്ട, ജാഗ്രത മതി; മാനസികാരോഗ്യം സംരക്ഷിക്കാൻ 6 നിർദ്ദേശങ്ങളുമായി ഖത്തർ മീഡിയ കോർപ്പറേഷൻ

ദോഹ: വാർത്തകൾ കൈകാര്യം ചെയ്യുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ വ്യക്തമാക്കി. അപകടസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഉയർന്ന ഉത്തരവാദിത്തബോധം പുലർത്തണമെന്നുംഖത്തർ മീഡിയ കോർപ്പറേഷൻ (QMC)  ആഹ്വാനം ചെയ്തു.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാനും മാനസികമായ സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ട് അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളിൽ വീഴരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
ഉറവിടം വ്യക്തമല്ലാത്തതും പേടിപ്പെടുത്തുന്നതുമായ വീഡിയോകൾ കാണുന്നത് ഒഴിവാക്കുക.
എപ്പോഴും വാർത്തകൾക്കും വിശകലനങ്ങൾക്കും പിന്നാലെ പോകാതെ, അതിനായി കൃത്യമായl സമയം മാത്രം മാറ്റിവെക്കുക,ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നൽകുന്ന മുന്നറിയിപ്പുകളും ബോധവൽക്കരണ നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരുക.പരിഭ്രാന്തി പരത്തുന്നതോ സംഭവങ്ങളെ പർവ്വതീകരിച്ചു കാണിക്കുന്നതോ ആയ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക.ഒരു വാർത്ത കാണുന്നതിനോ പങ്കുവെക്കുന്നതിനോ മുമ്പ് അതിന്റെ സ്രോതസ്സ് വിശ്വസനീയമാണെന്ന് ഉറപ്പുവരുത്തുക.സമൂഹത്തിൽ ആശ്വാസവും ശുഭാപ്തിവിശ്വാസവും നൽകുന്ന വിവരങ്ങൾ മാത്രം പ്രചരിപ്പിക്കുക.തുടങ്ങിയ 6നിർദ്ദേശങ്ങളാണ് പൊതുജനങ്ങൾക്കായി നൽകിയിരിക്കുന്നത്.
പൊതുസുരക്ഷ കണക്കിലെടുത്ത് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് മീഡിയ കോർപ്പറേഷൻ ഓർമ്മിപ്പിച്ചു. ജനലുകളിൽ നിന്നും ഗ്ലാസ് ഭിത്തികളിൽ നിന്നും മാറി കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ ഇടങ്ങളിൽ കഴിയണം. തുറസ്സായ സ്ഥലങ്ങളിൽ അനാവശ്യമായി നിൽക്കരുത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img