
കൊല്ലം: വാഹന വായ്പ അടച്ച് തീർത്ത് കഴിഞ്ഞാൽ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ ഇനി ബാങ്കിലും ആർടിഒയിലും പോകേണ്ട.നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (NIC) ഒരുക്കിയ പുതിയ സംവിധാനത്തിൽ, വായ്പ മുഴുവനായി അടച്ചതിനു ശേഷം ഓട്ടോമാറ്റിക്കായി പുതിയ RC (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ലഭിക്കും.
എങ്ങനെ?
- വായ്പ അടച്ചതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ഒരു എസ്എംഎസും ലിങ്കും ലഭിക്കും
- ലിങ്ക് തുറന്ന് OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- 85 രൂപ സർവീസ് ചാർജ് അടയ്ക്കുക
- രണ്ട് മണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം!
രാജ്യത്തിന്റെ എവിടെയിരുന്നും ഈ സംവിധാനം പ്രയോജനപ്പെടുത്താം
മുമ്പ് ആർ സി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ പത്തു ദിവസത്തിലേറെ എടുത്തിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ഇനി വെറും രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പുതിയ ആർസി ബുക്ക് ലഭിക്കും. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയായതിന് പിന്നാലെ വെള്ളിയാഴ്ച മുതൽ പൂർണമായും പുതിയ സംവിധാനത്തിലേക്ക് മാറ്റം നടപ്പിലാക്കും.
വാഹന ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ വായ്പയും ആർസി അപ്‌ഡേറ്റ് ചെയ്യാനാണ് പുതിയ സംവിധാനമെന്ന് NIC കേരള ഡയറക്ടർ പ്രദീപ് സിങ് വ്യക്തമാക്കി.










