04:12pm 27 October 2026
NEWS
താക്കോലും വേണ്ട, ഇന്റർനെറ്റും വേണ്ട! ഡെലിവറി ലോകത്ത് വിപ്ലവവുമായി ഖത്തർ പോസ്റ്റിന്റെ 'മൈ ബോക്സ്'
27/10/2026  02:40 PM IST
nila
താക്കോലും വേണ്ട, ഇന്റർനെറ്റും വേണ്ട! ഡെലിവറി ലോകത്ത് വിപ്ലവവുമായി ഖത്തർ പോസ്റ്റിന്റെ മൈ ബോക്സ്

 


ദോഹ: കൊറിയറുകൾ കൈപ്പറ്റാൻ ഇനി വീട്ടിൽ കാത്തിരിക്കേണ്ടതില്ല! വീട്ടുകാർ പുറത്താണെങ്കിലും പാഴ്സലുകൾ സുരക്ഷിതമായി സ്വന്തമാക്കാൻ പുത്തൻ വിദ്യയുമായി ഖത്തർ പോസ്റ്റ് എത്തിയിരിക്കുന്നു. താക്കോലോ, ഇന്റർനെറ്റോ, കറണ്ടോ ഒന്നും തന്നെ ആവശ്യമില്ലാത്ത സ്മാർട്ട് ‘മൈ ബോക്സ്’ (My Box) സേവനത്തിനാണ് ഖത്തർ പോസ്റ്റ് ഔദ്യോഗികമായി തുടക്കമിട്ടിരിക്കുന്നത്.
​വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേകം സജ്ജീകരിക്കുന്ന ഈ സുരക്ഷിത ബോക്സുകളിലേക്ക് കൊറിയറുകൾ ഡെലിവറി ചെയ്യാം. പാഴ്സൽ എത്തുന്ന മുറയ്ക്ക് ഉപയോക്താക്കൾക്ക് തൽക്ഷണ അറിയിപ്പും (Instant Notification) ലഭിക്കും. രാപ്പകലില്ലാതെ എപ്പോൾ വേണമെങ്കിലും ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ ഇതിൽ നിന്ന് എടുത്തുമാറ്റാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നൂതന സേവനങ്ങൾ നൽകി ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ് ഖത്തർ പോസ്റ്റിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img