NEWS
വെടിക്കെട്ടിനായുള്ള പണം കാരുണ്യ പ്രവർത്തനങ്ങൾക്ക്; പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനും വെടിക്കെട്ട് ഒഴിവാക്കി
26/04/2026 05:10 PM IST
nila

കോട്ടയം: പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനും വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ആഹ്വാനം ചെയ്തിരുന്നു.
ചൊവ്വാഴ്ചയാണ് പുതുപ്പള്ളി പെരുന്നാളിന് കൊടിയേറുന്നത്. മേയ് അഞ്ചിനാണ് വെടിക്കെട്ട് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പള്ളി മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ട് ഒഴിവാക്കാൻ കൂട്ടായ തീരുമാനമെടുത്തത്. വെടിക്കെട്ടിനായുള്ള പണം കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
കഴിഞ്ഞദിവസം പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളിയിലും വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








